പ്രതിവര്‍ഷം 80,000 ഡോളറിനും 180,000 ഡോളറിനും ഇടയില്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് കൂടുതല്‍ ഭവന നിര്‍മാണ പദ്ധതികള്‍ക്കായി പദ്ധതി അവതരിപ്പിക്കുമെന്ന് വാന്‍കുവര്‍ മേയര്‍ കെന്‍ സിം. ഇത് സംബന്ധിച്ച പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിക്കും. സിറ്റിയുടെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയില്‍ ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണം നടത്താനുള്ള പദ്ധതിയാണ് അവതരിപ്പിക്കുന്നത്. പദ്ധതി പരിശോധിക്കാനായി പുതുതായി രൂപംകൊടുത്ത വാന്‍കുവര്‍ ഹൗസിംഗ് ഡെവലപ്‌മെന്റ് ഓഫീസിന്റെ നിലവിലുള്ള ചുമതല വിപുലീകരിക്കാന്‍ സിറ്റി സ്റ്റാഫിനോട് ആവശ്യപ്പെടും. വാന്‍കുവര്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് എന്‍ഡോവ്‌മെന്റ് ഫണ്ടിന്റെ ഓവര്‍സീസ് നോണ്‍- മാര്‍ക്കറ്റ് ഹൗസിംഗ് വിതരണത്തിനും മേല്‍നോട്ടത്തിനും ഓഫീസ് മേല്‍നോട്ടം വഹിക്കുന്നു.