ആല്‍ബെര്‍ട്ടയില്‍ തണുപ്പ് വര്‍ധിക്കുന്നു; വ്യാഴാഴ്ച -13 ഡിഗ്രി സെല്‍ഷ്യസ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 

By: 600002 On: Nov 16, 2023, 10:48 AM

 

 

സതേണ്‍ ആല്‍ബെര്‍ട്ടയില്‍ വ്യാഴാഴ്ച മുതല്‍ നേരിയ തണുപ്പ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. തണുപ്പ് ഉണ്ടാവുമെങ്കിലും മഞ്ഞുണ്ടാകില്ല. ദിവസത്തില്‍ ഭൂരിഭാഗം സൂര്യപ്രകാശം ലഭിക്കും. എങ്കിലും രാവിലെ റോഡുകളും നടപ്പാതകളും മഞ്ഞുവീണ് മിനുസമുള്ളതായിരിക്കും. രാവിലെ തണുപ്പ് അനുഭവപ്പെടും. തണുത്ത കാറ്റ് വീശും. -13 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്. ഉച്ചയ്ക്ക് ശേഷം ഉയര്‍ന്ന താപനില അഞ്ച് ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. 

സൗത്ത്ഈസ്റ്റില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. താപനില പിന്നീട് ഉയരാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച താപനില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.