ആല്‍ബെട്ടയില്‍ സംഘടിത കുറ്റകൃത്യങ്ങളും വെടിവെപ്പുകളും വര്‍ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് അധികൃതര്‍ 

By: 600002 On: Nov 16, 2023, 10:17 AM

 


ആല്‍ബെര്‍ട്ടയില്‍ അടുത്തിടെ നടന്ന വെടിവെയ്പ്പ് സംഘടിതകുറ്റകൃത്യങ്ങളുടെ ഭാഗമാണെന്നും ഇത് ആശങ്ക ജനിപ്പിക്കുന്നതാണെന്നും ഡെപ്യൂട്ടി പ്രീമിയറും പബ്ലിക് സേഫ്റ്റി ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് മിനിസ്റ്റര്‍ മൈക്ക് എല്ലിസും അറിയിച്ചു. സതേണ്‍ ആല്‍ബെര്‍ട്ടയില്‍ പുതിയ ക്രൈം-ഫൈറ്റിംഗ് യൂണിറ്റ് പ്രഖ്യാപനത്തിനെത്തിയതായിരുന്നു മന്ത്രി. ഈ വര്‍ഷം നടന്ന നരഹത്യയുമായി ബന്ധപ്പെട്ട് 14 കാരനായ കാല്‍ഗറി സ്വദേശിക്കും 18 വയസ്സുള്ള സഹോദരനുമെതിരെ കേസെടുത്തതിന് പിന്നാലെയാണ് ക്രൈം-ഫൈറ്റിംഗ് യൂണിറ്റിന്റെ പ്രഖ്യാപനം വന്നത്. 

നിരവധി ആസൂത്രിത കൊലപാതകങ്ങളാണ് കാല്‍ഗറിയില്‍ നടക്കുന്നത്. എല്ലാ സംഭവങ്ങളും സംഘടിത കുറ്റകൃത്യങ്ങളാണ്. പ്രതികളെ കണ്ടെത്തുന്നതിനും ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും കാര്യക്ഷമമായ സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.