ഇസ്രയേല്‍-ഹമാസ് യുദ്ധം: കനേഡിയന്‍ പീസ് ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടു; ഒരാളെ കാണാനില്ല 

By: 600002 On: Nov 15, 2023, 2:32 PM

 

 


ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കനേഡിയന്‍ പീസ് ആക്ടിവിസ്റ്റ് കൊല്ലപ്പെട്ടതായി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ സ്ഥിരീകരിച്ചു. ഇതോടെ യുദ്ധത്തില്‍ കൊല്ലപ്പെട്ട കനേഡിയന്‍ പൗരന്മാരുടെ എണ്ണം എട്ടായി. ഒരു കനേഡിയന്‍ പൗരനെയാണ് കാണാതായതെന്നും ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ വ്യക്തമാക്കി. നാല് ആഴ്ച മുമ്പ് രണ്ട് പേരെ കാണാതായി എന്നായിരുന്നു റിപ്പോര്‍ട്ട്. പീസ് ആക്ടിവിസ്റ്റ് വിവിയന്‍ സില്‍വറാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. 

ഹമാസ് പിടികൂടിയ 239 ബന്ദികളില്‍ ഒരാളായിരുന്നു സില്‍വര്‍. ആക്രമണത്തില്‍ സില്‍വര്‍ കൊല്ലപ്പെട്ടതായി കുടുംബം സ്ഥിരീകരിച്ചിരുന്നു. സില്‍വറിന്റെ മൃതദേഹം കുടുംബം തിരിച്ചറിഞ്ഞതായി ജസ്റ്റിന്‍ ട്രൂഡോയും അറിയിച്ചു. 

അതേസമയം, കാണാതായ കനേഡിയന്‍ പൗരനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.