കാല്‍ഗറിയില്‍ വെടിവെപ്പ് വര്‍ധിക്കുന്നു 

By: 600002 On: Nov 15, 2023, 1:50 PM


സമീപദിവസങ്ങളില്‍ കാല്‍ഗറിയിലെ കമ്മ്യൂണിറ്റികളില്‍ വെടിവെപ്പ് വര്‍ധിക്കുന്നതായി കാല്‍ഗറി പോലീസ് സര്‍വീസ്. ചിലത് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ടാര്‍ഗെറ്റഡ് ആക്രമണങ്ങളാണെന്ന് കരുതുന്നതെന്നായി പോലീസ് പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ അഞ്ച് വെടിവെപ്പുകളാണ് നഗരത്തിലുണ്ടായത്. കമ്മ്യൂണിറ്റികള്‍ക്കുള്ളിലാണ് ഓരോ വെടിവെപ്പുകളുണ്ടായത്. 

പട്ടാപ്പകലാണ് മിക്ക വെടിവെപ്പുകളും ഉണ്ടാകുന്നത്. അതിനാല്‍ തന്നെ ആളുകളെ ഇത് ബാധിക്കും. ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിക്കാനും ഇടയാക്കും. തോക്ക് ആക്രമം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലീസ് അങ്ങേയറ്റം ആശങ്കയിലാണെന്നും കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.