കഴിഞ്ഞ വര്‍ഷം ഒന്റാരിയോയില്‍ വാഹന മോഷണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 

By: 600002 On: Nov 15, 2023, 1:25 PM

 

 


ഒന്റാരിയോയില്‍ കഴിഞ്ഞ വര്‍ഷം വാഹന മോഷണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ഹോണ്ട CR-V, ലെക്‌സസ്RX സീരീസുകളാണ് പ്രവിശ്യയില്‍ മോഷ്ടാക്കള്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്ന വാഹന മോഡലുകള്‍. 2022 ല്‍ ഒന്റാരിയോയില്‍ ഏറ്റവുമധികം മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പുതിയ പട്ടികയില്‍ ഈ വാഹന മോഡലുകള്‍ ഒന്നാമതെത്തിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ദേശീയ പട്ടികയില്‍ ഒന്നാമത് എത്തിയിരിക്കുന്നതും ഹോണ്ട CR-V  മോഡലാണ്. 

കാനഡയിലുടനീളം ഏറ്റവും കൂടുതല്‍ മോഷ്ടിക്കപ്പെട്ട 10 വാഹനങ്ങളുടെ വാര്‍ഷിക പട്ടിക ഇക്വിറ്റ് അസോസിയേഷന്‍ കാനഡ പുറത്തിറക്കിയിട്ടുണ്ട്.