ഡ്രൈവ്‌വേ അറ്റകുറ്റപണി നടത്തുക, പുല്‍ത്തകിടി വെട്ടിഒതുക്കുക, ഫര്‍ണിച്ചറുകള്‍ അസംബിള്‍ ചെയ്യുക, വസ്ത്രങ്ങള്‍ അലക്കുക തുടങ്ങി നിരവധി ഗാര്‍ഹിക സേവനങ്ങള്‍ ചെയ്യാന്‍ ഊബര്‍ ടാസ്‌ക്‌സ് എഡ്മന്റണില്‍ എത്തുന്നു. റൈഡ് ഷെയറും ഫുഡ് ഡെലിവറിയും ജനപ്രിയമാക്കിയ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ എഡ്മന്റണിലും ഫ്‌ളോറിഡയിലെ ഫോര്‍ട്ട് മിയേഴ്‌സിലും വാഗ്ദാനം ചെയ്യുകയാണ് ഊബര്‍. ഊബര്‍ ടാസ്‌ക്‌സ് എഡ്മന്റണില്‍ പരീക്ഷണാര്‍ത്ഥം ഉടന്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഊബര്‍ ഡ്രൈവര്‍മാര്‍ക്കും ഡെലിവറി ചെയ്യുന്നവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ ടാസ്‌ക്‌സ് വഴി ജോലി ചെയ്യാന്‍ തിരഞ്ഞെടുക്കാമെന്ന് കമ്പനി അറിയിച്ചു.