കാല്‍ഗറിയില്‍ ഭവന നിര്‍മാണത്തിന് 228 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍  

By: 600002 On: Nov 15, 2023, 11:09 AM

 

 


കാല്‍ഗറിയിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നഗരത്തില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതിന് ഹൗസിംഗ് ആക്‌സിലറേറ്റര്‍ ഫണ്ടില്‍(HAF) നിന്നും 228 മില്യണ്‍ ഡോളര്‍ ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ചു. കാല്‍ഗറിയുമായുള്ള കരാര്‍ പ്രകാരം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 6,800 വീടുകള്‍ നിര്‍മ്മിക്കുമെന്ന് ഫെഡറല്‍ ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം അടുത്ത ദശകത്തില്‍ 35,000 വീടുകളുടെ നിര്‍മാണത്തിന് പുതിയ നിക്ഷേപം സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. 

കാല്‍ഗറി ഡൗണ്‍ടൗണ്‍ സ്ട്രാറ്റജിയുമായി യോജിച്ച് 3,000 പുതിയ വീടുകള്‍ നിര്‍മിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.