നവംബർ 16 മുതൽ നവംബർ 17 വരെ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടക്കുന്ന 10-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ (എഡിഎംഎം പ്ലസ്) പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം.ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച്, പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുമായും സിംഗ് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ഈ സെഷനുകളിൽ പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മന്ത്രി ചർച്ച ചെയ്യും.യോഗത്തിൻ്റെ ആദ്യ ദിവസം പ്രതിരോധ മന്ത്രി പ്രാദേശിക, അന്തർദേശീയ സുരക്ഷാ വിഷയങ്ങളിൽ ഫോറത്തെ അഭിസംബോധന ചെയ്യും.പ്രതിരോധ മന്ത്രാലയത്തിൻ്റെ പ്രസ്താവന പ്രകാരം, ആസിയാനിലെ ഏറ്റവും ഉയർന്ന പ്രതിരോധ കൺസൾട്ടേറ്റീവ്, സഹകരണ സംവിധാനമാണ് എഡിഎംഎം. 2017 മുതൽ, ആസിയാനും പ്ലസ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി എഡിഎംഎം പ്ലസ് മന്ത്രിമാർ വർഷം തോറും യോഗം ചേരുന്നുണ്ട്. എഡിഎംഎം-പ്ലസിൻ്റെ ചെയർമാനായതിനാൽ ഇന്തോനേഷ്യയാണ് യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്.