ദേശീയ ശിശുദിനത്തിൽ മറ്റുള്ളവരെ സഹായിക്കാനും പരിസ്ഥിതിയോട് സ്‌നേഹവും ആദരവും പുലർത്താനും കുട്ടിക്കാലം മുതൽ കുട്ടികളെ പ്രചോദിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു ഊന്നിപ്പറഞ്ഞു. പരിസ്ഥിതിയുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കേണ്ടതും വളരെ പ്രധാനമാണെന്ന് അവർ പറഞ്ഞു.ശിശുദിനത്തിൽ രാഷ്ട്രപതി ഭവനിൽ വിവിധ സ്കൂളുകളിലെയും സംഘടനകളിലെയും കുട്ടികളെ അഭിസംബോധന ചെയ്യവെയാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളുടെ കഴിവിന് ശരിയായ ദിശാബോധം നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. ഇന്നത്തെ കുട്ടികൾക്ക് സാങ്കേതിക വിദ്യയും ധാരാളം വിവരങ്ങളും അറിവുകളും ഉണ്ടെന്നും അവർ രാജ്യത്തും വിദേശത്തും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു. തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പൂർണ്ണമായ അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെങ്കിൽ, അവർക്ക് തീർച്ചയായും അവരുടെ ലക്ഷ്യം നേടാനാകുമെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു കുട്ടികളോട് പറഞ്ഞു. വായന ശീലമാക്കാനും അവർ കുട്ടികളോട് ഉപദേശിച്ചു.പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻ്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.