ലക്ഷ്വറി വെഹിക്കിള്‍ റീട്ടെയ്‌ലര്‍മാരായി ആള്‍മാറാട്ടം നടത്തി വാഹന മോഷണം;  മുന്നറിയിപ്പുമായി ഹാള്‍ട്ടണ്‍ പോലീസ് 

By: 600002 On: Nov 14, 2023, 1:34 PM

 

 

ലക്ഷ്വറി വെഹിക്കിള്‍ റീട്ടെയ്‌ലര്‍മാരായി ആള്‍മാറാട്ടം നടത്തി ലംബോര്‍ഗിനി, പോര്‍ഷെ, ഫെരാരി എന്നീ ആഢംബര കാറുകള്‍ മോഷ്ടിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി ഹാള്‍ട്ടണ്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലുടനീളമുള്ള നിരവധി ഡീലര്‍ഷിപ്പുകളില്‍ മോഷ്ടാക്കള്‍ പങ്കെടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഇത് സംബന്ധിച്ച് 'പ്രൊജക്ട് ലക്‌സ്'  എന്ന പേരില്‍ അന്വേഷണം ആരംഭിച്ചു. ഹൈ എന്‍ഡ് വെഹിക്കിളാണ് മോഷ്ടാക്കള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വ്യാജ രേഖ ചമച്ച് ഡീലര്‍ഷിപ്പുകളെ തെറ്റിദ്ധരിപ്പിച്ചാണ് വാഹനങ്ങളുമായി കടന്നുകളയുന്നത്. ജിടിഎയിലും സതേണ്‍ ഒന്റാരിയോ ഏരിയ ഡീലര്‍ഷിപ്പുകളിലും സമാനമായ തട്ടിപ്പുകള്‍ സംഘം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണത്തില്‍ സംശയമുള്ളവരെ കണ്ടെത്താനും വ്യാജ വിതരണ ഗ്രൂപ്പിനെ തിരിച്ചറിയാനും സാധിച്ചതായി പോലീസ് പറഞ്ഞു. 

യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി, ടൊറന്റോ പോലീസ്, ഒന്റാരിയോ പോലീസ് സര്‍വീസ്,എഫ്ബിഐ ഉള്‍പ്പെടെയുള്ള പോലീസ് സേനകളുടെ സഹായത്തോടെ നിരവധി വാഹനങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. വാഹനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.