തെരഞ്ഞെടുപ്പ് സര്‍വേകളില്‍ ലീഡ് നിലനിര്‍ത്തി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി; വമ്പിച്ച വിജയം പ്രവചിച്ച് അബാക്കസ് സര്‍വേ 

By: 600002 On: Nov 14, 2023, 12:16 PM

 

 


കാനഡയിലെ തെരഞ്ഞെടുപ്പ് സര്‍വേകളില്‍ തുടര്‍ച്ചയായി പിയറി പൊളിയേവ് നേതൃത്വം നല്‍കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ്. ഇന്ന് ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ജസ്റ്റിന്‍ ട്രൂഡോ നേതൃത്വം നല്‍കുന്ന ലിബറല്‍ പാര്‍ട്ടി വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തുമെന്ന് ഏറ്റവും പുതിയ സര്‍വേയിലും പറയുന്നു. ലിബറലുകള്‍ക്ക് അവരുടെ നിലവിലെ പകുതിയിലധികം സീറ്റുകള്‍ നഷ്ടപ്പെടുമെന്നും കനേഡിയന്‍ പൗരന്മാര്‍ പിയര്‍ പോളിയേവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കുമെന്നും അബാക്കസ് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നു. 

കണ്‍സര്‍വേറ്റീവുകള്‍ക്ക് 204 സീറ്റുകള്‍ ലഭിക്കുമെന്ന് അബാക്കസ് സര്‍വേ പ്രവചിക്കുന്നു. 77 സീറ്റുകളുടെ നേട്ടമാണ് കണ്‍സര്‍വേറ്റീവുകള്‍ക്കുണ്ടാവുക എന്നാണ് പ്രവചനം. ലിബറല്‍ പാര്‍ട്ടിക്ക് വെറും 69 സീറ്റ് മാത്രമാണ് അബാക്കസ് സര്‍വേ പ്രവചനം. 87 സീറ്റുകളുടെ ഇടിവാണ് ലിബറല്‍ പാര്‍ട്ടി നേരിടുക.