ലോംഗ് ടേം റിക്രിയേഷന്‍ പ്ലാനുകളെക്കുറിച്ച് സര്‍വേ ആരംഭിച്ച് കാല്‍ഗറി 

By: 600002 On: Nov 14, 2023, 12:01 PM

 


കാല്‍ഗറിയില്‍ താമസിക്കുന്നവര്‍ക്ക് ലോംഗ് ടേം റിക്രിയേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള സര്‍വേ ആരംഭിച്ച് സിറ്റി. ആളുകളുടെ ഫീഡ്ബാക്ക് അറിയുവാന്‍ സവേണ്ടിയാണ് സര്‍വേ. അടുത്ത 10 മുതല്‍ 30 വര്‍ഷം വരെ നഗരത്തില്‍ വിനോദ പരിപാടികള്‍ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് വിനോദം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം. ഗെയിംപ്ലാന്‍(GamePLAN)  എന്ന് വിളിക്കപ്പെടുന്ന പുതിയ ലോംഗ് ടേം സ്ട്രാറ്റജിക് വിഷന്‍ വരും ദശകങ്ങളില്‍ ഉള്‍ക്കൊള്ളുന്നതും തുല്യവും സുസ്ഥിരവുമായ വിനോദ സേവനങ്ങളുടെ ഭാവി രൂപപ്പെടുത്തുമെന്ന് സിറ്റി പറയുന്നു. 

ഫിസിക്കല്‍ ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ കൈവരിക്കുകയോ, പുതിയ കരകൗശല നിര്‍മാണം പഠിക്കാന്‍ സമയം ചെലവഴിക്കുക, അല്ലെങ്കില്‍ സാംസ്‌കാരിക, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നീ വിനോദോപാധികള്‍ ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ജനങ്ങളുടെ അഭിപ്രായമറിയാനാണ് സര്‍വേ നടത്തുന്നത്. 

തിങ്കളാഴ്ച മുതല്‍ calgary.ca/GamePLAN  എന്ന വെബ്‌സൈറ്റില്‍ സര്‍വേയ്ക്കായി സന്ദര്‍ശിക്കാന്‍ കാല്‍ഗറിയിലെ ജനങ്ങളെ ക്ഷണിക്കുന്നതായി സിറ്റി അറിയിച്ചു.