ചാള്‍സ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ കനേഡിയന്‍ നാണയങ്ങള്‍ ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് റോയല്‍ കനേഡിയന്‍ മിന്റ്

By: 600002 On: Nov 14, 2023, 11:16 AM

 

 

ചാള്‍സ് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത പുതിയ കനേഡിയന്‍ നാണയങ്ങള്‍ രാജ്യത്തുടനീളം വിതരണം ചെയ്യാനൊരുങ്ങി റോയല്‍ കനേഡിയന്‍ മിന്റ്. കനേഡിയന്‍ വണ്‍ ഡോളര്‍ കോയിനിലാണ്(ലൂണി) രാജാവിന്റെ ചിത്രം ആലേഖനം ചെയ്യുന്നത്. ഡിസംബറില്‍ ആദ്യ ഘട്ടത്തില്‍ നാണയങ്ങള്‍ പുറത്തിറങ്ങുമെന്ന് മിന്റ് അറിയിച്ചു. 

ആറ് സില്‍വര്‍ നാഷണല്‍ ഹോക്കി ലീഗ് ഗോളി കോയിനുകളും ടൊറന്റോ മേപ്പിള്‍ ലീഫുകളുടെ നൂറാം വാര്‍ഷിക സ്മരണിക ലൂണിയും ഉള്‍പ്പെടെയുള്ള നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്ത കനേഡിയന്‍ പോര്‍ട്രെയ്റ്റ് ആര്‍ട്ടിസ്റ്റ് സ്റ്റീവന്‍ റൊസാറ്റിയാണ് ചിത്രം രൂപകല്‍പ്പന ചെയ്തത്. നാണയത്തിന്റെ ഡിസൈന്‍ അംഗീകാരത്തിനായി ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് അയച്ചിരിക്കുകയാണ്.