കാനഡയിലുടനീളം സാല്‍മൊണല്ല അണുബാധ പടര്‍ന്നുപിടിക്കുന്നതായി കാനഡ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി(പിഎച്ച്എസി) റിപ്പോര്‍ട്ട് ചെയ്തു. രോഗം ബാധിച്ചവരില്‍ കൂടുതലും കുട്ടികളാണ്. ആറ് പ്രവിശ്യകളിലായി അഞ്ച് വയസും അതില്‍ താഴെയുമുള്ള നിരവധി കുട്ടികളെ സാല്‍മൊണല്ല അണുബാധ ബാധിച്ചതായി പിഎച്ച്എസി പറഞ്ഞു.
നവംബര്‍ 11 വരെ രാജ്യത്തുടനീളം 40 ഓളം പേര്‍ക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാനിറ്റോബ, ഒന്റാരിയോ, ക്യുബെക്ക്, ന്യൂബ്രണ്‍സ്‌വിക്ക്, നോവ സ്‌കോഷ്യ, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നിവടങ്ങളില്‍ അണുബാധ മൂലമുള്ള അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗ ബാധിതരായവരില്‍ ശിശുക്കള്‍ മുതല്‍ 91 വയസ്സ് പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. കേസുകളില്‍ ഏകദേശം 43 ശതമാനത്തോളവും കുട്ടികളാണ്.
പനി, വിറയല്‍, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ബാക്ടീരിയ ബാധിച്ച് ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായില്ലെങ്കിലും രോഗബാധിതരായി ഏതാനും ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെ സാല്‍മൊണല്ല മറ്റുള്ളവരിലേക്ക് പകരാമെന്ന് പിഎച്ച്എസി പറഞ്ഞു.