കാനഡയിലെ ശരാശരി വാടക ഒക്ടോബറില്‍ 9.9 ശതമാനം ഉയര്‍ന്നു; ഏറ്റവും ചെലവേറിയ നഗരം വാന്‍കുവര്‍: റിപ്പോര്‍ട്ട് 

By: 600002 On: Nov 14, 2023, 9:39 AM

 

 

കാനഡയിലെ വാടക യൂണിറ്റിന്റെ ശരാശരി വില ഒക്ടോബറില്‍  2,178 ഡോളറിലെത്തിയതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ആറാം മാസമാണ് വാടക നിരക്ക് ഉയരുന്നത്. 2022 ഒക്ടോബറിനെ അപേക്ഷിച്ച് ഈ വര്‍ഷം 9.9 ശതമാനം വര്‍ധനയാണ് വാടക നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്ന് Rentals.ca, Urbanation  എന്നിവയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒക്ടോബറിലെ വാടക നിരക്ക് സെപ്റ്റംബറിലെ 11.1 ശതമാനം വര്‍ധനയില്‍ നിന്ന് കുറഞ്ഞുവെങ്കിലും കഴിഞ്ഞ ഏഴ് മാസത്തെ രണ്ടാമത്തെ ഏറ്റവും വേഗതേയിറിയ വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

ഒക്ടോബറില്‍ വണ്‍ ബെഡ്‌റൂം യൂണിറ്റിന്റെ ശരാശരി വാടക 2022 ലെ അതേ മാസത്തേക്കാള്‍ 14 ശതമാനം വര്‍ധിച്ച് 1,906 ഡോളറായി. അതേസമയം, ടു ബെഡ്‌റൂം വാടക പ്രതിവര്‍ഷം 11.8 ശതമാനം വര്‍ധനയില്‍ 2,255 ഡോളറായി. വാടക നിരക്കില്‍ ഏറ്റവും ചെലവേറിയ നഗരമായി വാന്‍കുവര്‍ തുടരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാന്‍കുവറില്‍ വണ്‍ ബെഡ്‌റൂം, ടു ബെഡ്‌റൂം യൂണിറ്റുകളുടെ നിരക്ക് യഥാക്രമം 6.7 ശതമാനവും 5.5 ശതമാനവും ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.