മാനുകളുടെ മേറ്റിംഗ് സീസണ്‍: ഡ്രൈവര്‍മാര്‍ ശ്രദ്ധിച്ച് വാഹനമോടിക്കണം;മുന്നറിയിപ്പ് നല്‍കി ബീസി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്ട്രി 

By: 600002 On: Nov 13, 2023, 1:16 PM

 

 

നവംബര്‍ മാസം മാനുകളുടെ മേറ്റിംഗ് സീസണ്‍ ആയതിനാല്‍ വനമേഖലയ്ക്കരികിലുള്ള പാതകളിലൂടെ പോകുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബീസി ട്രാന്‍സ്‌പോര്‍ട്ടേഷന്‍. 'റട്ടിംഗ് സീസണ്‍' എന്നും അറിയപ്പെടുന്നതാണ് മേറ്റിംഗ് സീസണ്‍.  റോഡുകളിലേക്ക് മാനുകള്‍ കൂട്ടത്തോടെ ഇറങ്ങുന്നതിനാല്‍ അമിത വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ മാനുകളെ ഇടിക്കാന്‍ സാധ്യതയുണ്ട്. അപകടം ഡ്രൈവര്‍ക്കും മാനുകള്‍ക്കും ഒരുപോലെ ഗുരുതരമായ പരുക്കുകളുണ്ടാക്കുകയോ മരണം വരെ സംഭവിക്കുകയോ ചെയ്‌തേക്കാം. മാനുകളുടെ ഇണചേരല്‍ കാലയളവില്‍ യാത്രക്കാര്‍ റോഡുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയാകണം വാഹനമോടിക്കാനെന്ന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.