അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച അതിരാവിലെ വരെ ലയണ്‍സ് പാര്‍ക്ക് സ്റ്റേഷനും ഡൗണ്‍ടൗണിനുമിടയിലുള്ള റെഡ് ലൈന്‍ അടച്ചിടുമെന്ന് കാല്‍ഗറി ട്രാന്‍സിറ്റ് അറിയിച്ചു. 7 സ്ട്രീറ്റ്, 8 സ്ട്രീറ്റ്, സണ്ണിസൈഡ്, SAIT/AUArts/ജൂബിലി എന്നിവ അടച്ചിട്ട സ്‌റ്റേഷനില്‍ ഉള്‍പ്പെടുന്നു. 7 സ്ട്രീറ്റ് സ്റ്റേഷന്‍ മുതല്‍ ലയണ്‍സ് പാര്‍ക്ക് സ്റ്റേഷന്‍ വരെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും ലയണ്‍സ് പാര്‍ക്ക് സ്റ്റേഷന്‍ മുതല്‍ 8 സ്ട്രീറ്റ് സ്റ്റേഷന്‍ വരെയുള്ള എല്ലാ സ്റ്റേഷനുകളിലേക്കും ട്രെയിന്‍ സര്‍വീസിന് പകരം ഷട്ടില്‍ ബസുകള്‍ ഉണ്ടാകുമെന്ന് ട്രാന്‍സിറ്റ് അറിയിച്ചു.
സണ്ണിസൈഡ് സ്റ്റേഷനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തല്‍, പെഡസ്ട്രിയന്‍ ഗേറ്റ് അപ്‌ഗ്രേഡ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളും മറ്റ് നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാലാണ് റെഡ് ലൈന്‍ സെക്ഷന്‍ അടച്ചിടുന്നതെന്ന് ട്രാന്‍സിറ്റ് വ്യക്തമാക്കി.