ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ടൊറന്റോ ഡൗണ്‍ടൗണിലും സെന്‍ട്രല്‍ ടൊറന്റോയിലും റാലികള്‍ നടന്നു. 'സീസ്ഫയര്‍ നൗ' എന്ന ഗ്രൂപ്പാണ് റാലി സംഘടിപ്പിക്കുന്നത്. നഥാന്‍ ഫിലിപ്‌സ് സ്‌ക്വയറിലാണ് റാലി നടക്കുക. പലസ്തീന്‍ അനുകൂല പ്രക്ഷേഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹാമില്‍ട്ടണില്‍ നിന്നും പിക്കറിംഗില്‍ നിന്നുമുള്ള നിരവധി പേര്‍ പങ്കെടുത്തു. കാനഡയിലുടനീളമുള്ള നഗരങ്ങളില്‍ പലസ്തീന്‍ അനുകൂല റാലികള്‍ നടക്കുന്ന വിപുലമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവന്റ് സംഘടിപ്പിച്ചത്.
യുജെഎ ഫെഡറേഷന്‍ ഓഫ് ഗ്രേറ്റര്‍ ടൊറന്റോയും റൗള്‍ വാന്‍ബര്‍ഗ് സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സും ചേര്‍ന്നാണ് ക്രിസ്റ്റി പിറ്റ്‌സ് പാര്‍ക്കില്‍ റാലി സംഘടിപ്പിക്കുന്നത്. കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടത് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റി പിറ്റ്‌സില്‍ വെച്ചാണ്. അതുകൊണ്ട് തന്നെ ടൊറന്റോ ജൂത സമൂഹത്തിന് ഈ സ്ഥലം ഏറെ പ്രാധാന്യമുള്ളതാണ്. റാലികളില്‍ നിന്നും സാധ്യമെങ്കില്‍ ടൊറന്റോയെ ഒഴിവാക്കണമെന്ന് ടൊറന്റോ പോലീസ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട് ടൊറന്റോയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കാനെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.