2024-26 ലെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പ്രഖ്യാപിച്ച് കാനഡ 

By: 600002 On: Nov 13, 2023, 11:15 AM

 

 


കാനഡ 2024-26 ലെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പുറത്തിറക്കി. നിലവിലെ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ല്‍ 485,000 പുതിയ കുടിയേറ്റക്കാരെയാണ് രാജ്യം ലക്ഷ്യമിടുന്നത്. 2025 ലും 2026 ലും ഓരോ വര്‍ഷവും 500,000 പുതിയ കുടിയേറ്റക്കാരെ കാനഡ സ്വാഗതം ചെയ്യുമെന്ന് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 2023-25 ലെ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പ്രകാരം പ്രഖ്യാപിച്ച ലക്ഷ്യങ്ങള്‍ തന്നെയാണിത്. 2024 ല്‍ കാനഡ ഏകദേശം 281,135 കുടിയേറ്റക്കാരെ ഇക്കണോമിക് ക്ലാസിന് കീഴില്‍ സ്വാഗതം ചെയ്യും. ഇത് 2026 ആകുമ്പോഴേക്കും 301,250 കുടിയേറ്റക്കാര്‍ എന്ന നിരക്കിലേക്ക് ഉയരും. 

2024 ല്‍ ഫാമിലി ക്ലാസ് ലക്ഷ്യം 114,000 കുടിയേറ്റക്കാരാണ്. ഇത് 2026 ഓടെ 118,000 കുടിയേറ്റക്കാര്‍ എന്ന നിലയിലേക്ക് ഉയരും. 2024 ല്‍ 89,865 കുടിയേറ്റക്കാരെ അല്ലെങ്കില്‍ എല്ലാ പ്രവേശനത്തിന്റെ 19 ശതമാനമായിരിക്കും ഹ്യുമാനിറ്റേറിയന്‍ അഡ്മിഷന്‍ ലക്ഷ്യം. ഇതില്‍ അഭയാര്‍ത്ഥികള്‍, സംരക്ഷിത വ്യക്തികള്‍, മാനുഷികപരമായ, അനുകമ്പയുള്ള ആളുകള്‍ എന്നിവരും ഉള്‍പ്പെടുന്നു. 2026 ഓടെ ലക്ഷ്യം 80832 കുടിയേറ്റക്കാരെയാണ് സ്വീകരിക്കുക.