കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും അപകടമരണങ്ങള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി റെഡ് സിഗ്നല്‍ ലൈറ്റുകള്‍ തെളിയുന്ന സമയത്ത് ഡ്രൈവര്‍മാരെ വലത് വശത്തേക്ക് തിരിയുന്നത് നിരോധിക്കാനൊരുങ്ങിയിരിക്കുകയാണ് മോണ്‍ട്രിയല്‍. ഡ്രൈവര്‍മാരെ റെഡ് സിഗ്നലുകളില്‍ വലത്തോട്ട് തിരിയാന്‍ അനുവദിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍, പ്രാമയമായവര്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നിവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുന്നത്. മോണ്‍ട്രിയലിന്റെ ഈ പദ്ധതി മാതൃകയാക്കാന്‍ ഒരുങ്ങുകയാണ് നോര്‍ത്ത് അമേരിക്കയിലെ മറ്റ് നഗരങ്ങള്‍. വാഷിംഗ്ടണ്‍ ഡിസി, ചിക്കാഗോ, ആന്‍ ആര്‍ബര്‍, മിച്ച് എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങള്‍ ഈ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തു. പദ്ധതി നടപ്പിലാക്കാനുള്ള ചര്‍ച്ചയിലാണ് മിക്ക നഗരങ്ങളുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കാനഡയില്‍ ഇടയ്ക്കിടെ വലത്തോട്ട് തിരിയുന്ന വിലക്കുകള്‍ക്കെതിരെ പുഷ്ബാക്ക് ഉണ്ടായിട്ടുണ്ട്. 2016 ന്റെ അവസാനത്തില്‍ 15 സബര്‍ബന്‍ മോണ്‍ട്രിയല്‍ മുനിസിപ്പാലിറ്റികളിലെ മേയര്‍മാര്‍ നിരോധനം നീക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കാല്‍നടയാത്രക്കാരുടെയും സൈക്കിള്‍ യാത്രികരുടെയും മരണങ്ങള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള വിഷന്‍ സീറോ സ്ട്രാറ്റജിയുടെ ഭാഗമായി ടൊറന്റോ റെഡ് സിഗ്നലില്‍ വലത് തിരിവുകള്‍(RTOR) നിരോധിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.