മോണ്‍ട്രിയലില്‍ ജൂത സ്‌കൂളിന് നേരെ വീണ്ടും വെടിവെപ്പ് 

By: 600002 On: Nov 13, 2023, 7:15 AM

 

 

മോണ്‍ട്രിയലിലെ സ്‌കൂളിന് നേരെ വീണ്ടും വെടിവെപ്പ്. വാന്‍ ഹോണ്‍ അവന്യുവിന് സമീപമുള്ള ഡീക്കണ്ട് റോഡില്‍ സ്ഥിതി ചെയ്യുന്ന യെശിവ ഗെഡോള എന്ന ജൂത സ്‌കൂളിന് നേരെയാണ് വെടിവെപ്പുണ്ടായത്. മൂന്ന് ദിവസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് വെടിവെപ്പുണ്ടാവുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് മോണ്‍ട്രിയല്‍ പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് സംഭവ സ്ഥലത്ത് നിന്നും ഷെല്‍ കേസിംഗുകള്‍ കണ്ടെടുത്തു. വെടിവെപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.