ലെപ്ചയിലെ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

By: 600021 On: Nov 13, 2023, 12:44 AM

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ലെപ്ചയിൽ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ചു. രാജ്യത്തെ ധീരരായ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ചെലവഴിക്കുന്നത് ആഴത്തിലുള്ള വികാരവും അഭിമാനവും നിറഞ്ഞ അനുഭവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിൻ്റെ ഈ സംരക്ഷകർ അവരുടെ സമർപ്പണത്താൽ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സേനയുടെ ധൈര്യം അചഞ്ചലമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകന്ന് ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന അവരുടെ ത്യാഗവും അർപ്പണബോധവും ആളുകളെ സുരക്ഷിതമായി നിലനിർത്തുന്നുവെന്നും പറഞ്ഞു. ധീരതയുടെയും ചെറുത്തുനിൽപ്പിൻ്റെയും പൂർണരൂപമായ ഈ വീരന്മാരോട് ഇന്ത്യ എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും മോദി വ്യക്തമാക്കി. ലെപ്ചയിലെ സൈനികരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. സായുധ സേനയ്‌ക്കൊപ്പം ദീപാവലി ചെലവഴിക്കുന്ന വഴക്കം പാലിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ ദീപാവലി ലെപ്‌ചയിലെ സേനയ്‌ക്കൊപ്പം ചെലവഴിച്ചത്. കഴിഞ്ഞ വർഷം കാർഗിലിൽ സായുധ സേനയ്‌ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചത്.