ബ്രിട്ടീഷ് കൊളംബിയയിലെ സൗത്ത് കോസ്റ്റില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൊടുങ്കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനും വൈദ്യുതി വിച്ഛേദിക്കപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോവര്‍മെയിന്‍ലാന്‍ഡിലുടനീളം വിന്‍ഡ് ആന്‍ഡ് റെയിന്‍ഫാള്‍ മുന്നറിയിപ്പുകള്‍ പ്രാബല്യത്തിലുണ്ട്.
ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാക്കുന്ന കൊടുങ്കാറ്റാണ് ആഞ്ഞുവീശുന്നത്. വര്‍ഷത്തില്‍ കൊടുങ്കാറ്റ് സീസനാണ് ഇതെന്ന് എണ്‍വയോണ്‍മെന്റ് കാനഡ പറയുന്നു. കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന നാശനഷ്ടങ്ങള്‍ പ്രവചിക്കാന്‍ പ്രയാസമാണെങ്കിലും പൊതുജനങ്ങള്‍ എപ്പോഴും ജാഗ്രതയോടെയിരിക്കണമെന്നും തയാറായിരിക്കണമെന്നും ബിസി ഹൈഡ്രോ വക്താവ് മുന്നറിയിപ്പ് നല്‍കി.