അടുത്തയാഴ്ച മൊബൈല്‍ ഫോണിലോ ടിവിയിലോ റേഡിയോയിലോ എമര്‍ജന്‍സി അലേര്‍ട്ട് കേള്‍ക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍. ഇത് കാനഡയിലെ പബ്ലിക് അലേര്‍ട്ട് സിസ്റ്റത്തിന്റെ പരീക്ഷണമാണെന്ന് കനേഡിയന്‍ റേഡിയോ ടെലിവിഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍(സിആര്‍ടിസി) അറിയിച്ചു. നവംബര്‍ 15 നായിരിക്കും പരീക്ഷണം. ''ഇത് ഒരു പരീക്ഷണം മാത്രമാണ്, നിങ്ങളില്‍ നിന്ന് ഒരു നടപടിയും ആവശ്യമില്ല'' എന്നായിരിക്കും ഫോണുകളില്‍ വരുന്ന അലേര്‍ട്ട് സന്ദേശം.
ആല്‍ബെര്‍ട്ടയില്‍ അലേര്‍ട്ട് പരീക്ഷണമുണ്ടാകില്ലെന്ന് സിആര്‍ടിസി അറിയിച്ചു. എന്നാല്‍ ബീസിയിലുള്ളവര്‍ക്ക് 1:55pm PT ക്ക് അലേര്‍ട്ട് ലഭിക്കും. ഒന്റാരിയോയിലുള്ളവര്‍ക്ക് 12:55 pm PT ക്കും, ക്യുബെക്കിലുള്ളവര്‍ക്ക് 1:55pm PT ക്കും അലേര്‍ട്ട് ലഭിക്കുമെന്ന് സിആര്‍ടിസി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സിആര്‍ടിസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.