കാനഡയില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്

By: 600002 On: Nov 11, 2023, 10:44 AM

 

 


കാനഡയിലെ ധനികര്‍ 2021ല്‍  കൂടുതല്‍ സമ്പന്നരായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. നികുതി ഫയല്‍ ചെയ്യുന്നവരില്‍ ഏറ്റവും ദരിദ്രരായ പകുതി പേര്‍ക്കും അവരുടെ വരുമാനം 1,400 ഡോളര്‍ കുറഞ്ഞു. 2021 മുതലുള്ള നികുതി ഫയലിംഗുകളും മുന്‍വര്‍ഷവുമായി താരതമ്യം ചെയ്ത് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച്, കാനഡയിലെ നികുതി ഫയല്‍ ചെയ്യുന്നവരില്‍ ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന്റെ വരുമാനം 2021 ല്‍ 9.4 ശതമാനം ഉയര്‍ന്ന് 579,100 ഡോളറായി. CERB,CEWS  തുടങ്ങിയ പാന്‍ഡെമിക് കാലഘട്ടത്തിലെ സര്‍ക്കാര്‍ പ്രോഗ്രാമുകള്‍ അവസാനിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തതാണ് വരുമാന ഇടിവിന്റെ പ്രധാന കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

കണക്കുകളില്‍ മൂലധന നേട്ടങ്ങള്‍(capital gains) ഉള്‍പ്പെടുന്നില്ല. റിയല്‍ എസ്റ്റേറ്റ്, സ്റ്റോക്ക്, മറ്റ് ബിസിനസ്സുകള്‍ തുടങ്ങിയ മേഖലകളിലെ മൂല്യത്തിലെ വര്‍ധനവാണിത്. മൂലധന നേട്ടം കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് താരതമ്യേന ചെറിയ കൈകളിലാണ്. 

നികുതി ഫയല്‍ ചെയ്യുന്നവരില്‍ ഏകദേശം 12 ശതമാനം പേര്‍ക്ക് മാത്രമേ 2021 ല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഏതെങ്കിലും തരത്തിലുളള മൂലധന നേട്ടമുണ്ടായിട്ടുള്ളൂ. 37,600 ഡോളറാണ് മൂലധന നേട്ടം. അഞ്ച് ശതമാനം റെസീപിയന്റ്‌സിന് 131,100 ഡോളറോ അതില്‍ കൂടുതലോ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.