ചെലവ് ചുരുക്കല്‍ പദ്ധതികള്‍ ഫെഡറല്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. 500 മില്യണ്‍ ഡോളര്‍ ചെലവ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അനാവരണം ചെയ്തു. കനേഡിയന്‍ സ്‌പേസ് ഏജന്‍സി, ഇന്‍വെസ്റ്റ് ഇന്‍ കാനഡ ഹബ് എന്നിവ പോലുള്ള ചില ഏജന്‍സികള്‍ അവരുടെ ചെലവിന്റെ ഒരു ശതമാനത്തിലധികം മരവിപ്പിക്കും. എന്നാല്‍ 61 വകുപ്പുകളും ഏജന്‍സികളും ചെലവ് വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല.
ചെലവ് ചുരുക്കല്‍ പ്രക്രിയയില്‍ പാര്‍ലമെന്റിന്റെ ഏജന്റുമാരെയും പ്രതിവര്‍ഷം 25 മില്യണ്‍ ഡോളറില്‍ താഴെ ബജറ്റുള്ള ചെറുകിട സംഘടനകളെയും ഒഴിവാക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. കനേഡിയന്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി അതോറിറ്റി, കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ്, നാഷണല്‍ ക്യാപിറ്റല്‍ കമ്മീഷന്‍ എന്നിവ പോലുള്ള പട്ടികയില്‍ ഉള്‍പ്പെടാത്ത പല ഓര്‍ഗനൈസേഷനുകള്‍ക്കും 25 മില്യണ്‍ ഡോളറിലധികം ബജറ്റ് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.