ചെസ്റ്റര്‍മെയര്‍ കൗണ്‍സിലിലെയും സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ടീമിലെയും എല്ലാ അംഗങ്ങളെയും പിരിച്ചുവിടാന്‍ ആല്‍ബെര്‍ട്ട സര്‍ക്കാര്‍ ഒരുങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേയര്‍ ജെഫ് കോള്‍വിന്‍, സിറ്റി കൗണ്‍സിലര്‍മാരായ മെല്‍ ഫോട്ട്, സ്റ്റീഫന്‍ ഹാന്‍ലി, ബ്ലെയ്ന്‍ ഫങ്ക്, ഷാനന്‍ ഡീന്‍, സാന്‍ഡി ജോഹല്‍ വാട്ട്, റിതേഷ് നാരായണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഏഴംഗ കൗണ്‍സിലിനെയാണ് പിരിച്ചുവിടുന്നതെന്ന് മുനിസിപ്പല്‍കാര്യ മന്ത്രി റിക്ക് മക്‌ഐവര്‍ പറഞ്ഞു. ഇവരെ കൂടാതെ സിറ്റിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ കിം വാലസ്, ട്രാവിസ് ഫില്ലയര്‍, കാമറൂണ്‍ വോങ് എന്നിവരെ നീക്കം ചെയ്യാനും പദ്ധതിയിട്ടിട്ടുണ്ട്. ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും നവംബര്‍ 2 നകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
2022 മെയ് മാസത്തില്‍ ആരംഭിച്ച പ്രത്യേക മുനിസിപ്പല്‍ ഇന്‍സ്‌പെക്ഷന് പിന്നാലെ പ്രവിശ്യ സര്‍ക്കാര്‍ പുറപ്പെടുവിച്ച 12 ബൈന്‍ഡിംഗ് ഡിറക്റ്റീവ്‌സിനോടുള്ള സിറ്റിയുടെ പ്രതികരണത്തില്‍ തൃപ്തനാകാത്തതിനാലാണ് കൗണ്‍സില്‍ പിരിച്ചുവിടുന്നതെന്ന് മന്ത്രി അറിയിച്ചു.