ദീര്‍ഘകാലത്തേക്ക് പലിശ നിരക്ക് വര്‍ധന തുടരുമെന്ന് ബാങ്ക് ഓഫ് കാനഡ

By: 600002 On: Nov 10, 2023, 1:27 PM

 


കോവിഡ് പാന്‍ഡെമിക്കിന് മുമ്പുള്ള നിരക്കിലേക്ക് പലിശ നിരക്ക് താഴില്ലെന്ന് ബാങ്ക് ഓഫ് കാനഡ സീനിയര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കരോലിന്‍ റോജേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങള്‍, ഉയര്‍ന്ന സര്‍ക്കാര്‍ കടം, ജിയോപൊളിറ്റിക്കല്‍ റിസ്‌ക് എന്നിവ പലിശ നിരക്ക് ഉയര്‍ന്ന നിലയിലാക്കുമെന്ന് റോജേഴ്‌സ് വാന്‍കുവറില്‍ പറഞ്ഞു. ഉയര്‍ന്ന പലിശ നിരക്കുകളുടെ യാഥാര്‍ത്ഥ്യവുമായി ലോകം ഇതിനകം പൊരുത്തപ്പെട്ടിരിക്കുന്നുവെന്നും റോജേഴ്‌സ് ചൂണ്ടിക്കാട്ടി. 

അതേസമയം, ഉയര്‍ന്ന പലിശ നിരക്ക് പ്രതിസന്ധി ചില വീട്ടുടമസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങിയതായി കാനഡ ഹൗസിംഗ് ഏജന്‍സി റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തോടെ ഈ സമ്മര്‍ദ്ദം കൂടുതല്‍ ഉയരുമെന്നും കാനഡ മോര്‍ഗെജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍(സിഎംഎച്ച്‌സി) ചൂണ്ടിക്കാട്ടി. 

2023 ന്റെ ആദ്യ പകുതിയില്‍ 290,000 ത്തിലധികം കനേഡിയന്‍ പൗരന്മാര്‍ തങ്ങളുടെ ഭവന വായ്പകള്‍ പുതുക്കിയതായി സിഎംഎച്ച്‌സി പറയുന്നു.