ജോബ് ആപ്ലിക്കേഷനുകളില്‍ കനേഡിയന്‍ വര്‍ക്ക് എക്‌സ്പിരീയന്‍സ് റിക്വയര്‍മെന്റ്‌സ് നിരോധിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Nov 10, 2023, 11:56 AM

 

 


തൊഴില്‍ പരസ്യങ്ങളിലോ അപേക്ഷാ ഫോമുകളിലോ കാനഡയില്‍ തൊഴില്‍ പരിചയം വേണമെന്ന നിബന്ധന നിരോധിക്കുമെന്ന് ഒന്റാരിയോ സര്‍ക്കാര്‍. ഇന്റര്‍വ്യൂ പ്രക്രിയയില്‍ കൂടുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നേറാന്‍ ഈ തീരുമാനം സഹായിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പുതിയ നിയമനിര്‍മാണം നടത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. നിയമം പാസായാല്‍ ഡിസംബറില്‍ പ്രാബല്യത്തില്‍ വരും. 

ഇത്കൂടാതെ, ഡിസംബര്‍ 1 മുതല്‍ ലൈസന്‍സിംഗിലേക്ക് കനേഡിയന്‍ തൊഴില്‍ പരിചയ ആവശ്യകതകള്‍ ബാധകമാക്കുന്നതില്‍ നിന്ന് 30 ല്‍ അധികം പ്രൊഫഷണല്‍ ലൈസന്‍സിംഗ് ബോഡികളെ വിലക്കും. ഇതോടൊപ്പം രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ സ്ഥിര താമസ അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഈ മാറ്റങ്ങള്‍ക്ക് അടുത്തആഴ്ച ആദ്യം തന്നെ പ്രവിശ്യാ സര്‍ക്കാര്‍ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.