മോണ്‍ട്രിയലിലെ സ്‌കൂളുകളില്‍ നടക്കുന്ന അപകടകരമായ ടിക് ടോക് ചലഞ്ച് രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ലോ എന്‍ഫോഴ്‌സ്‌മെന്റിനെയും ആശങ്കപ്പെടുത്തുന്നു. je de la virgule അല്ലെങ്കില്‍ comma game, houlisday എന്നൊക്കെ പേരില്‍ അറിയപ്പെടുന്ന ചലഞ്ച് ആണിത്. ഒരാളുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ശക്തിയായി പെട്ടെന്ന് അടിക്കുന്ന രീതിയാണ് ഈ ചലഞ്ചില്‍. കഴിഞ്ഞ മാസങ്ങളില്‍ ഈ ചലഞ്ചിനെക്കുറിച്ച് പരാതി ലഭിച്ചതായി മോണ്‍ട്രിയല്‍ പോലീസ് പറഞ്ഞു.
12 വയസ്സില്‍ താഴെയുള്ള കുട്ടിക്കാണ് ചലഞ്ചില്‍ അപകടം പറ്റിയത്. എലിമെന്ററി സ്‌കൂളിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഈ ഗെയിം ഇരകള്‍ക്ക് ഗുരുതരമായ പരുക്കുകളും മറ്റ് പ്രത്യാഘാതങ്ങളും ഉണ്ടാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഈ ഗെയിം സംബന്ധിച്ച് പോലീസിന് മള്‍ട്ടി ഡിസിപ്ലിനറി സ്‌കൂള്‍ ഇന്റര്‍വെന്‍ഷന്‍ ടീം ബോധവത്കരണം നടത്തണമെന്നാവശ്യപ്പെട്ട് കത്തയച്ചു. ഈ ട്രെന്‍ഡിന് ക്യുബെക്കില്‍ ജനപ്രീതിയേറുന്നതായി കത്തില്‍ പറയുന്നു. ഇത് സെര്‍വിക്കല്‍ സ്‌പൈനിന് ഉള്‍പ്പെടെ ഗുരുതരമായ ക്ഷതമേല്‍പ്പിക്കും. യൂറോപ്പില്‍ നിരവധി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പറയുന്നു. മോണ്‍ട്രിയലില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.