പുതിയ ദീപാവലി സ്റ്റാമ്പ് പുറത്തിറക്കി കാനഡ പോസ്റ്റ് 

By: 600002 On: Nov 10, 2023, 9:48 AM

 


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന ആഘോഷങ്ങളിലൊന്നായ ദീപാവലി ആഘോഷമാക്കി മാറ്റുകയാണ് കാനഡയും. ഇതിന്റെ ഭാഗമായി പുതിയ ദീപാവലി സ്റ്റാമ്പ് കാനഡ പോസ്റ്റ് പുറത്തിറക്കി. കാനഡയിലെ ഇന്ത്യന്‍ വംശജര്‍ക്കൊന്നാകെ അഭിമാനനിമിഷമാണിത്. നവംബര്‍ 12 ന് ദീപാവലി ആഘോങ്ങള്‍ക്ക് തുടക്കമാകാനിരിക്കെയാണ് കാനഡ പോസ്റ്റ് പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. ക്രിസ്റ്റിന്‍ ഡോയാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. റെന ചെന്‍ ചിത്രീകരിച്ചു. ജമന്തിപ്പൂക്കളും മാവിന്‍ ഇലകളും ചെറിയ കളിമണ്‍ ചിരാതുകളും കൊണ്ട് അലങ്കരിച്ച രീതിയിലാണ് രൂപകല്‍പ്പന. 

ദീപാവലി സ്റ്റാമ്പുകള്‍ ഇപ്പോള്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയും അല്ലെങ്കില്‍ store.canadapost.ca  എന്ന വെബ്‌സൈറ്റ് വഴിയും വാങ്ങാന്‍ സാധിക്കുമെന്ന് കാനഡ പോസ്റ്റ് അറിയിച്ചു.