കസ്റ്റമര്‍ സ്‌പെന്‍ഡിംഗ് മന്ദഗതിയിലായതിനാല്‍ മൂന്ന് ശതമാനം തൊഴിലാളികളെ വെട്ടിക്കുറച്ചതായി കനേഡിയന്‍ ടയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. ഉപഭോക്തൃ ചെലവ് മന്ദഗതിയിലായതിനാല്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിച്ചു. അതിനാല്‍ നാലാം പാദത്തില്‍ കമ്പനിയുടെ മൂന്ന് ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചു. നിലവിലെ ജോലി ഒഴിവുകള്‍ നികത്തുന്നില്ലെന്നും കനേഡിയന്‍ ടയര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വെട്ടിക്കുറയ്ക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് നാലാം പാദത്തില്‍ 20 മില്യണ്‍ മുതല്‍ 25 മില്യണ്‍ ഡോളര്‍ വരെ ചാര്‍ജ് ഈടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു. സാധാരണയായി ബ്ലാക്ക് ഫ്രൈഡേയ്ക്കും അവധിക്കാല ഷോപ്പിംഗ് സീസണിന് മുന്നോടിയായും പര്‍ച്ചേസിനെത്തുന്ന തങ്ങളുടെ ഉപഭോക്താക്കളില്‍ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വെട്ടിക്കുറയ്ക്കല്‍.