ദേശീയ അന്വേഷണ ഏജൻസി രാജ്യത്ത് വിവിധ ഇടങ്ങളിലായി നടത്തിയ തിരച്ചിൽ രജിസ്റ്റർ ചെയ്ത നാല് മനുഷ്യക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് 44 പേരെ അറസ്റ്റ് ചെയ്തു. അതിർത്തി രക്ഷാ സേനയുടെയും സംസ്ഥാന പൊലീസ് സേനയുടെയും ഏകോപനത്തിൽ ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെടെ 55 സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്. 21 പേർ ത്രിപുരയിലും 10 പേർ കർണാടകയിലും അഞ്ച് പേർ അസമിലും നിന്നാണ് അറസ്റ്റിലായത്. തിരച്ചിലിൽ, ഡിജിറ്റൽ ഡിവൈസുകൾ, ആധാർ കാർഡുകൾ, പാൻ കാർഡുകൾ ഉൾപ്പെടെ തിരിച്ചറിയൽ രേഖകളും പ്രാധാനപ്പെട്ട വിവിധ വസ്തുക്കളും എൻഐഎ കണ്ടെടുത്തു. ഇൻഡോ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിലും കുടിയേറ്റത്തിലും ഏർപ്പെട്ടിരിക്കുന്ന അനധികൃത മനുഷ്യക്കടത്ത് പിന്തുണാ ശൃംഖലകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ നടത്തിയതെന്ന് എൻഐഎ അറിയിച്ചു