രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

By: 600021 On: Nov 9, 2023, 4:49 PM

രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ എടുത്ത് പറഞ്ഞ്‌ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. ആസാദി കാ അമൃത് മഹോത്സവത്തിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങളിൽ ഒന്നാണ് ജൈവകൃഷിയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡ് സംഘടിപ്പിച്ച സഹകരണ സംഘങ്ങളിലൂടെ ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ സിമ്പോസിയത്തെ അഭിസംബോധന ചെയ്യവെയാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 50 ശതമാനം ജൈവകൃഷി എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ബഹുമുഖ സമീപനം സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത മന്ത്രി ഊന്നിപ്പറഞ്ഞു. കീടനാശിനികളുടെ അമിതോപയോഗത്തിൻ്റെ ദൂഷ്യഫലങ്ങൾ എടുത്തുകാട്ടിയ അദ്ദേഹം കീടനാശിനികളുടെ ഉപയോഗം കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത അടിവരയിടുകയും ചെയ്തു. അതേസമയം,നാഷണൽ കോഓപ്പറേറ്റീവ് ഓർഗാനിക്‌സ് ലിമിറ്റഡിൻ്റെ (എൻസിഒഎൽ) ലോഗോ, വെബ്‌സൈറ്റ്, ബ്രോഷർ എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു