കാനഡയില്‍ വിദ്യാഭ്യാസ ചെലവ് വര്‍ധിക്കുകയാണ്. വിദ്യാഭ്യാസം നേടാനുള്ള ഏറ്റവും ചെലവേറിയ കാനഡയിലെ പ്രവിശ്യകളുടെ പട്ടികയില്‍ നോവ സ്‌കോഷ്യയും ഒന്റാരിയോയും ഒന്നാമതെത്തി. കനേഡിയന്‍ RESP കമ്പനിയായ എംബാര്‍ക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ പ്രവിശ്യയിലെയും കനേഡിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശരാശരി നാല് വര്‍ഷത്തെ യൂണിവേഴ്‌സിറ്റി ഡിഗ്രിക്ക് എത്ര ചെലവാകും എന്നതിന്റെ ഡാറ്റ എംബാര്‍ക്ക് പുറത്തിറക്കി.
നോവ സ്‌കോഷ്യയിലെയും ഒന്റാരിയോയിലെയും വിദ്യാര്‍ത്ഥികള്‍ക്ക് യഥാക്രമം ശരാശരി 88,490 ഡോളര്‍, 86,106 ഡോളര്‍ എന്നിങ്ങനെ പഠനത്തിനായി ചെലവാകും. ഇത് ദേശീയ ശരാശരിയായ 10,000 ഡോളറില്‍ കൂടുതലാണ്. ബ്രിട്ടീഷ് കൊളംബിയ(68,495 ഡോളര്‍), മാനിറ്റോബ(67,934 ഡോളര്‍), ന്യൂഫൗണ്ട്‌ലാന്‍ഡ് ലാബ്രഡോര്‍(54,366 ഡോളര്‍) എന്നിങ്ങനെയാണ് ഏറ്റവും കുറഞ്ഞ എജ്യുക്കേഷന്‍ ഫീസുള്ള പ്രവിശ്യകള്‍.
അടുത്ത 18 വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ ചെലവ് 39 ശതമാനം വര്‍ധിച്ച് 2041 ഓടെ 104,898 ഡോളറിലെത്തുമെന്നാണ് കരുതുന്നത്.