ബെർണി സാൻഡേഴ്‌സിന്റെ എതിർപ്പിനെ മറികടന്നു ഡോ. മോണിക്ക എം. ബെർടാഗ്‌നോളിയെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറായി അംഗീകരിച്ചു

By: 600084 On: Nov 8, 2023, 4:32 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്‌ടൺ ഡി സി: സെനറ്റ് ഹെൽത്ത് ചെയർമാനുമായ വെർമോണ്ടിലെ സെനറ്റർ ബെർണി സാൻഡേഴ്‌സിന്റെ എതിർപ്പുകൾ മറികടന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ അടുത്ത ഡയറക്ടറായി. നിലവിൽ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന ക്യാൻസർ സർജൻ ഡോ. മോണിക്ക എം. ബെർടാഗ്‌നോളിയെ ചൊവ്വാഴ്ച സെനറ്റ് കമ്മിറ്റി സ്ഥിരീകരിച്ചു.

36നെതിരെ 62  വോട്ടിനായിരുന്നു ബെർടാഗ്‌നോളിയെ സെനറ്റ് കമ്മിറ്റി അംഗീകരിച്ചത്. എൻഐഎച്ചിനെ നയിക്കുന്ന രണ്ടാമത്തെ വനിതയായി ഡോ. ബെർടാഗ്‌നോളി മാറും. ഡോ.മോണിക്ക ഒരു "ബുദ്ധിമതിയും  കരുതലുള്ള വ്യക്തിയും" ആണെങ്കിലും താൻ അവർക്കെതിരെ വോട്ട് ചെയ്യുമെന്ന് ബെർണി പറഞ്ഞു, കാരണം "മരുന്ന് കമ്പനികൾ   ആരോഗ്യ സംരക്ഷണ വ്യവസായത്തിലുള്ള  അത്യാഗ്രഹവും അധികാരവും നിയന്ത്രിക്കാൻ തയ്യാറാണെന്ന് അവർ  എന്നെ ബോധ്യപ്പെടുത്തിയിട്ടില്ല.

"കഴിഞ്ഞ മാസം ഒരു പ്രസ്താവനയിൽ ബെർണി സാൻഡേഴ്‌സ് പറഞ്ഞിരുന്നു “അവസാന കോവിഡ് പാൻഡെമിക്കിന്റെ യഥാർത്ഥ ഉത്ഭവം ബയോമെഡിക്കൽ റിസർച്ച് കമ്മ്യൂണിറ്റിയേക്കാൾ കൂടുതൽ അറിയാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു,” ഡോ. ബെർടാഗ്‌നോളി കഴിഞ്ഞ മാസം അവളുടെ സ്ഥിരീകരണ ഹിയറിംഗിൽ ഹെൽത്ത് കമ്മിറ്റിയിലെ മുൻനിര റിപ്പബ്ലിക്കൻ ലൂസിയാനയിലെ സെനറ്റർ ബിൽ കാസിഡിയോട് പറഞ്ഞിരുന്നു.

ഡോ. മോണിക്ക തനിക്ക് സ്തനാർബുദം ഉണ്ടെന്ന് കഴിഞ്ഞ വർഷം അവസാനം അവർ അറിയിച്ചു. താൻ ചികിത്സ പൂർത്തിയാക്കിയെന്നും എനിക്ക് ലഭിച്ച എല്ലാ ചികിത്സയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്  ഫണ്ട് ചെയ്ത ഗവേഷണത്തിന്റെ പിന്തുണയോടെയാണെന്നും .അവർ കമ്മിറ്റിയെ അറിയിച്ചിരുന്നു.