വരും മാസങ്ങളില്‍ പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റ്(പിജിഡബ്ല്യുപി)ക്രൈറ്റീരിയകളുടെ വിലയിരുത്തല്‍ പൂര്‍ത്തിയാകുമെന്നും രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കും പ്രാദേശിക, ഫ്രാങ്കോഫോണ്‍ ഇമിഗ്രേഷന്‍ ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി)അറിയിച്ചു. പത്ത് വര്‍ഷത്തിനിടയിലെ പ്രോഗ്രാമിന്റെ ആദ്യ അവലോകനമായിരിക്കും ഇത്.
യോഗ്യതയുള്ള കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി പ്രോഗ്രാം പൂര്‍ത്തിയാക്കുന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ്-ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. കാനഡയില്‍ ഏത് തൊഴിലുടമയ്ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ PGWP അനുവദിക്കും. കനേഡിയന്‍ എജ്യുക്കേഷണല്‍ പ്രോഗ്രാമിന്റെ ദൈര്‍ഘ്യം അനുസരിച്ച് PGWP മൂന്ന് വര്‍ഷം വരെ സാധുതയുള്ളതാണ്.