150 ശതമാനം കപ്പാസിറ്റിയാണെങ്കിലും എഡ്മന്റണിലെ രണ്ട് ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിലെ കാത്തിരിപ്പ് സമയം വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍. എമര്‍ജന്‍സി റൂമുകളില്‍ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ േ്രഗ നണ്‍സ് ഹോസ്പിറ്റല്‍ ഇആര്‍ അടച്ചിട്ടിരിക്കുകയാണ്. റോയല്‍ അലക്‌സാന്ദ്ര ഹോസ്പിറ്റലിലും സമാനമായ അവസ്ഥയാണ്. ഇതും ഉടന്‍ അടയ്ക്കുമെന്ന് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പോള്‍ പാര്‍ക്ക്‌സ് പറഞ്ഞു.
ആശുപത്രികളുടെ ശേഷി 150 ശതമാനമാണ്. ഒരു രോഗിയെ പോലും അധികമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. തിരക്ക് അനിയന്ത്രിതമായതിനാല്‍ എമര്‍ജന്‍സി റൂമുകളില്‍ കാത്തിരിപ്പ് സമയം വര്‍ധിച്ചുവെന്ന് പാര്‍ക്ക്‌സ് സോഷ്യല്‍മീഡിയ പോസ്റ്റില്‍ പറയുന്നു. പ്രശ്‌നം ഗുരുതരമായി കൊണ്ടിരിക്കുകയാണെന്നും പാര്‍ക്ക്‌സ് മുന്നറിയിപ്പ് നല്‍കി.