കാനഡ നേരിടുന്ന ദേശീയ സുരക്ഷാ ഭീഷണികള്‍ക്കെതിരെ ഫലപ്രദമായി ആര്‍സിഎംപിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് കമ്മിറ്റി ഓഫ് പാര്‍ലമെന്റേറിയന്‍സ്(NSICOP) റിപ്പോര്‍ട്ട്. ഫെഡറല്‍ പോലീസിംഗ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണികള്‍ ഉയര്‍ന്നു വരുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. സുരക്ഷയ്‌ക്കെതിരെയുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ആര്‍സിഎംപി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് NSICOP പറഞ്ഞു.
പ്രധാന സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കുന്നത് ഉള്‍പ്പെടെ ആര്‍സിഎംപിയുടെ ഉത്തരവാദിത്തമാണ്. പ്രവിശ്യകളിലെ കോണ്‍ട്രാക്റ്റ് പോലീസിംഗും ഇതില്‍ ഉള്‍പ്പെടുന്നു. ആര്‍സിഎംപി കോണ്‍ട്രാക്റ്റ് പോലീസിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഫെഡറല്‍ പോലീസ് സേന എന്ന നിലയിലുള്ള അതിന്റെ റോളിന് കാര്യമായ വെല്ലുവിളി സൃഷ്ടിച്ചതായി NSICOP റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.