യുബിസോഫ്റ്റ് ക്യുബെക്കില്‍ 84 തൊഴിലാളികളെ പിരിച്ചുവിട്ടു 

By: 600002 On: Nov 8, 2023, 10:26 AM

 

 

വീഡിയോ ഗെയിം ഡെവലപ്പറായ യുബിസോഫ്റ്റ് ക്യുബെക്കില്‍ 84 തൊഴിലാളികളെ പിരിച്ചുവിട്ടു. കമ്പനിയുടെ ഘടനയും പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് പിരിച്ചുവിടല്‍ എന്നാണ് സൂചന. കാനഡയിലുടനീളം 98 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ രണ്ട് ശതമാനത്തെ പിരിച്ചുവിടുന്നതായി ഇ-മെയിലില്‍ കമ്പനി സ്ഥിരീകരിച്ചു. പ്രൊഡക്ഷന്‍ ടീമുകളെ തീരുമാനം ബാധിക്കില്ലെന്ന് കമ്പനി അറിയിച്ചു. 

ക്യുബെക്കില്‍ മോണ്‍ട്രിയല്‍, ഷെര്‍ബ്രൂക്ക്, ക്യുബെക്ക് സിറ്റി, സാഗുനെ എന്നിവിടങ്ങളില്‍ യുബിസോഫ്റ്റിന് സ്റ്റുഡിയോകളുണ്ട്. 45 സ്റ്റുഡിയോകളിലായി 19,000 പേരാണ് ജോലി ചെയ്യുന്നത്.