കൂടുതല്‍ തൊഴിലാളികളെ 'സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍' എന്ന ടൈറ്റില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ അഭിനന്ദിച്ച് കനേഡിയന്‍ ടെക് സമൂഹം. ഇത് സംബന്ധിച്ച ബില്‍ 7 ആല്‍ബെര്‍ട്ട സര്‍ക്കാര്‍ തിങ്കളാഴ്ച അവതരിപ്പിച്ചു. ബില്‍ പാസാക്കിയാല്‍ പ്രവിശ്യയിലെ എഞ്ചിനിയറിംഗ് ആന്‍ഡ് ജിയോസയന്‍സ് പ്രൊഫഷന്‍സ് നിയമത്തില്‍ മാറ്റം സൃഷ്ടിക്കും. ഇതോടെ, സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാര്‍ക്കും സമാന റോളുകളുള്ളവര്‍ക്കും ടൈറ്റില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും.
പ്രോഗ്രാം ഡെവലപ്‌മെന്റിലും മറ്റ് ടെക് സെക്ടറിലും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ പലപ്പോഴും സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാര്‍ എന്ന് വിളിക്കുന്നത് ടെക് മേഖലയില്‍ തര്‍ക്ക വിഷയമായിരുന്നു.
അതേസമയം, ടൈറ്റില്‍ ഉപയോഗം വിശാലമാക്കുന്നതിനെതിരെ ആല്‍ബെര്‍ട്ടയിലെ പ്രൊഫഷണല്‍ എഞ്ചിനിയര്‍മാരുടെയും ജിയോ സയന്റിസ്റ്റുകളുടെയും അസോസിയേഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 'എഞ്ചിനിയര്‍' എന്ന പദം നിയന്ത്രിത തൊഴിലുകള്‍ക്ക് സമാനമായ ലൈസന്‍സുള്ളതും ധാര്‍മ്മിക ഉത്തരവാദിത്തങ്ങളും ഉള്‍പ്പെടുന്നതാണെന്ന് അസോസിയേഷന്‍ വാദിക്കുന്നു.
മുപ്പതിലധികം കമ്പനികള്‍ കഴിഞ്ഞ ഒക്ടോബറില്‍ ബില്ലില്‍ ഒപ്പുവെച്ചിരുന്നു.എഞ്ചിനിയര്‍ എന്ന ടൈറ്റില്‍ കൂടുതല്‍ സ്വതന്ത്രമായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന മാറ്റം കമ്പനികള്‍ ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ സാങ്കേതിക വൈദഗ്ധ്യമുള്ളയാളുകളുമായി മത്സരിക്കാനുള്ള തങ്ങളുടെ കഴിവിനെ നിലവിലെ നിയമം തടസ്സപ്പെടുത്തുമെന്ന് അവര്‍ പറയുന്നു.