ഇന്റർനാഷണൽ സോളാർ അലയൻസ് ഐഎസ്എയുടെ 95-ാമത്തെ അംഗമായി മാറി ചിലി. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (സാമ്പത്തിക നയതന്ത്രം) അഭിഷേക് സിങ്ങുമായി ചിലി അംബാസഡർ ജുവാൻ അംഗുലോ നടത്തിയ കൂടിക്കാഴ്ചയിലാണ് ചിലി ഐഎസ്എ അംഗീകാരത്തിനുള്ള ഉപകരണം കൈമാറിയത്.