ഏഴാമത് ഇന്ത്യ-ജോർജിയ ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ ന്യൂഡൽഹിയിൽ നടന്നു

By: 600021 On: Nov 8, 2023, 2:10 AM

ഏഴാമത് ഇന്ത്യ-ജോർജിയ ഫോറിൻ ഓഫീസ് കൺസൾട്ടേഷൻ ന്യൂഡൽഹിയിൽ നടന്നു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (പടിഞ്ഞാറ്) സഞ്ജയ് വർമയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചത്. ജോർജിയയിലെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലക്‌സാണ്ടർ ഖ്വിറ്റിസിയാഷ്‌വിലി ജോർജിയൻ പ്രതിനിധി സംഘത്തെ നയിച്ചു. ഊർജം, കൃഷി, കണക്റ്റിവിറ്റി, ശേഷി വികസനം എന്നിവയിൽ ഊന്നൽ നൽകി, രാഷ്ട്രീയ, വ്യാപാര, സാമ്പത്തിക, കോൺസുലർ, സാംസ്കാരിക, ജനങ്ങളുമായുള്ള ജനബന്ധം ഉൾപ്പെടെ ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന വിപുലമായ ചർച്ചകൾ നടന്നു. ബഹുമുഖ വേദികളിലെ സഹകരണം ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരുപക്ഷവും കാഴ്ചപ്പാടുകൾ കൈമാറി. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ ജോർജിയയുടെ പങ്കാളിത്തത്തെ ഇന്ത്യൻ പക്ഷം അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. അടുത്ത ഫോറിൻ ഓഫീസ് കൺസൾട്ടേഷനുകൾ ജോർജിയയിലെ ടിബിലിസിയിൽ നടക്കും.