ജി 20 അംഗരാജ്യങ്ങളുടെയും അതിഥി രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും അംബാസഡർമാർക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്ററിൽ സ്വീകരണം നൽകി. ഇന്ത്യയുടെ ജി 20 പ്രസിഡൻസി കാലത്ത് അവർ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യയുടെ ജി 20 പ്രസിഡൻസി പോലെ തന്നെ ഈ അത്യാധുനിക കൺവെൻഷനും എക്‌സ്‌പോ സെന്ററും രാജ്യത്തിൻ്റെ കഴിവുകളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഡോ. ജയശങ്കർ പറഞ്ഞു. വരും കാലത്ത് അഭിമാനകരമായ അന്താരാഷ്ട്ര പരിപാടികൾക്ക് ഇത് മികച്ച വേദിയാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.