ടെലികോം ഫൈബര്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ ചെറുകിട കമ്പനികളെ അനുവദിച്ച് സിആര്‍ടിസി 

By: 600002 On: Nov 7, 2023, 3:21 PM

 


ഒന്റാരിയോയിലെയും ക്യുബെക്കിലെയും വലിയ ടെലിഫോണ്‍ കമ്പനികളുടെ ഫൈബര്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ മറ്റ് സ്വതന്ത്ര കമ്പനികളെ അനുവദിക്കുമെന്ന് കനേഡിയന്‍ റേഡിയോ ടെലിവിഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍. ടൊറന്റോയില്‍ നടന്ന കനേഡിയന്‍ ടെലികോം ഉച്ചകോടിയിലാണ് തീരുമാനം പ്രഖ്യാപിച്ചത്. മാര്‍ച്ചില്‍ സിആര്‍ടിസി ചില മൊത്ത ഇന്റര്‍നെറ്റ് നിരക്കുകള്‍ 10 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെറുകിട കമ്പിനികള്‍ അവരുടെ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ആക്‌സസിനായി ടെലികോം കമ്പനികള്‍ക്ക് നിശ്ചിത തുക നല്‍കണം. ഈ നിരക്കുകള്‍ സംബന്ധിച്ച് സിആര്‍ടിസി അവലോകനം ചെയ്യാന്‍ തുടങ്ങിയിരുന്നു. 

ഒന്റാരിയോയിലും ക്യുബെക്കിലും മത്സരാധിഷ്ഠിത രംഗത്ത് ഇടിവുണ്ടായതായി സിആര്‍ടിസി അവലോകനത്തില്‍ കണ്ടെത്തി. സ്വതന്ത്ര ഇന്റര്‍നെറ്റ് ദാതാക്കള്‍ നിലവില്‍ രണ്ട് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 47 ശതമാനം കുറച്ച് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.