ജീവിത ചെലവ് നികത്താന്‍ ഒന്റാരിയോയിലെ നിലവിലെ ലിവിംഗ് വേജ് പര്യാപ്തമല്ലെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Nov 7, 2023, 2:36 PM 


ഒന്റാരിയോയില്‍ ജീവിതം സുഖപ്രദമായ രീതിയില്‍ മുന്നോട്ട് പോകാന്‍ നിലവിലെ മിനിമം വേതനം പര്യാപ്തമല്ലെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഒന്റാരിയോ ലിവിംഗ് വേജ് നെറ്റ്‌വര്‍ക്ക്(OLWN) പുറത്തുവിട്ട ഡാറ്റ പ്രകാരം, ടൊറന്റോയിലും ഗ്രേറ്റര്‍ ടൊറന്റോയിലും താമസിക്കുന്നവര്‍ മണിക്കൂറില്‍ കുറഞ്ഞത് 25.05 ഡോളര്‍ സമ്പാദിക്കേണ്ടതുണ്ട്. 2022 ലെ നിരക്ക് 23.15 ഡോളറാണ്. ഭക്ഷണം, വാടക, ഗതാഗതം, വസ്ത്രം, മെഡിക്കല്‍ ചെലവുകള്‍, ശിശു സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, ഇന്റര്‍നെറ്റ്, സെല്‍ഫോണ്‍ ചെലവുകള്‍, വിനോദം, വ്യക്തഗത പരിചരണം തുടങ്ങിയ ചെലവുകള്‍ കണക്കാക്കിയാണ് ലിവിംഗ് വേതനം കണക്കാക്കുന്നത്. സര്‍ക്കാര്‍ നികുതികള്‍, കൈമാറ്റങ്ങള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. വര്‍ക്കിംഗ് പോവര്‍ട്ടി ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് ലിവിംഗ് വേജ്. ജീവനക്കാര്‍ക്ക് അവര്‍ താമസിക്കുന്നിടത്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 

ജിടിഎയിലാണ് ഉയര്‍ന്ന ലിവിംഗ് വേജ് നിരക്ക്. എന്നാല്‍ ഓട്ടവയില്‍ വര്‍ഷം തോറും 12 ശതമാനം വര്‍ധനവ് ഉണ്ടായി.