എല്‍ നിനോ: കാനഡയിലും അമേരിക്കയിലും മഞ്ഞുവീഴ്ച ശരാശരിയേക്കാള്‍ കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ 

By: 600002 On: Nov 7, 2023, 12:02 PM

 


എല്‍ നിനോ പ്രതിഭാസം മൂലം കാനഡയിലും അമേരിക്കയിലും മഞ്ഞുവീഴ്ച ശരാശരിയേക്കാള്‍ വളരെ കുറവായിരിക്കുമെന്ന് അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. സാധാരണ ശൈത്യകാലത്തെ അപേക്ഷിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെ 15 മുതല്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ച കുറവായിരിക്കുമെന്നും 1959 മുതലുള്ള എല്‍ നിനോ ശീതകാലത്തെക്കുറിച്ചുള്ള യുഎസ് ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍(സിപിസി)നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 

എല്‍ നിനോ പ്രതിഭാസം മൂലം സതേണ്‍ കാനഡയിലും നോര്‍ത്തേണ്‍ അമേരിക്കന്‍ സംസ്ഥാനങ്ങളിലും ശരാശരിയില്‍ താഴെയുള്ള മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ചും പസഫിക് നോര്‍ത്ത് വെസ്റ്റ്, നോര്‍ത്തേണ്‍ റോക്കീസ്, ഗ്രേറ്റ് ലേക്‌സ് മേഖലകളില്‍ എല്‍ നിനോ സ്വാധീനം ചെലുത്തുന്നതായി പഠനത്തില്‍ കണ്ടെത്തി. 

നോര്‍ത്തേണ്‍ ക്യുബെക്കിലും ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലും ശരാശരിയേക്കാള്‍ 25 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കണ്ടെത്തി. മാനിറ്റോബ, സസ്‌ക്കാച്ചെവന്‍ തുടങ്ങിയ പ്രവിശ്യകളെ എല്‍ നിനോ ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.