കാനഡയില്‍ ഭൂരിഭാഗം ആളുകളും ഡെന്റിസ്റ്റിനെ സന്ദര്‍ശിക്കുന്നില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. വര്‍ധിച്ചുവരുന്ന ചെലവും, ഇന്‍ഷുറന്‍സിന്റെ അഭാവവുമാണ് ആളുകള്‍ ഡെന്റിസ്റ്റിനെ കാണാന്‍ മടിക്കുന്നതിന്റെ കാരണങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 നും 2022 നും ഇടയിലുള്ള 12 മാസത്തിനിടയില്‍ മൂന്നില്‍ ഒന്നോ അതില്‍ കൂടുതലോ ആളുകള്‍ ഡെന്‍സ്റ്റിനെ സമീപിച്ചിട്ടില്ല. ഈ വര്‍ഷാവസാനം പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ഫെഡറല്‍ സര്‍ക്കാരിന്റെ ദന്ത സംരക്ഷണ പദ്ധതിക്കായുള്ള പ്രാംരഭ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഈ സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഡെന്റിസ്റ്റിന് കാണാനും ശേഷമുള്ള ചികിത്സയ്ക്കും മറ്റിനുമായുള്ള ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് ഡോക്ടറെ സമീപിക്കാത്തതെന്ന് നാലില്‍ ഒരാള്‍ പറയുന്നു. 12 വയസും അതില്‍ കൂടുതലുമുള്ള കനേഡിയന്‍ പൗരന്മാരില്‍ നിന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വേ പ്രകാരം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ഡാറ്റ. സര്‍വേയില്‍ പ്രതികരിച്ചവരില്‍ മൂന്നിലൊന്ന് പേരും ഡെന്റല്‍ ഇന്‍ഷുറന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. അതിനാല്‍ അവര്‍ക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.
നാഷണല്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍ മികവുറ്റതാക്കാന്‍ ഇപ്പോള്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിന് കഴിഞ്ഞേക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.