നൈജീരിയയിലെ കനേഡിയന്‍ ഹൈക്കമ്മീഷനിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചതായി വിദേശകാര്യ മന്ത്രി മെലാനി ജോളി അറിയിച്ചു. നൈജീരിയയിലെ അബുജയില്‍ തിങ്കളാഴ്ചയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് അബുജ അഗ്നിശമന സേന മേധാവി സീന അബിയോയ് പറഞ്ഞു. സ്‌ഫോടനമുണ്ടാകാനുള്ള കാരണമോ എപ്പോഴാണ് തീപിടുത്തമുണ്ടായതന്നോ വ്യക്തമല്ല. അതേസമയം, അബുജയിലെ നയതന്ത്ര ക്വാര്‍ട്ടറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ നിന്ന് ഉച്ചയ്ക്ക് പുക പ്രത്യക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അബുജയിലെ കനേഡിയന്‍ ഹൈക്കമ്മീഷനില്‍ 2022 ഓഗസ്റ്റ് വരെ 12 കനേഡിയന്‍ നയതന്ത്രജ്ഞരും പ്രാദേശികമായി നിയമിച്ച 32 സ്റ്റാഫുകളും ഉണ്ടെന്ന് സെനറ്റ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ഡാറ്റ വ്യക്തമാക്കുന്നു.